കൊച്ചി: ഭോപ്പാലിൽ നടക്കുന്ന അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുവാനുള്ള (അണ്ടർ 18) കേരള ബാസ്‌ക്കറ്റ്ബാൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് 17ന് രാവിലെ എട്ടിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.
പങ്കെടുക്കേണ്ടവർ ജനനസർട്ടിഫിക്കറ്റ്, ആധാർ, കായികഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ്, സ്‌കൂൾ-കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.