പറവൂർ: ശബരിമല ധർമ്മശാസ്താ ആലങ്ങാട് യോഗം ചെമ്പോലെ കളരിയിൽ നടക്കുന്ന അയ്യപ്പമഹാസത്രവേദിയിൽ തെളിക്കാനുള്ള അയ്യപ്പജ്യോതി ശബരിമല സന്നിധാനത്ത് നിന്ന് പ്രയാണം തുടങ്ങി. ശബരിമല തന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി ജയരാമൻ നമ്പൂതിരിയും ചേർന്ന് ദീപം തെളിച്ചു. അയ്യപ്പജ്യോതിരഥം വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് 20 ന് അയ്യപ്പമഹാസത്ര സന്നിധിയിൽ എത്തിച്ചേരും. സന്നിധാനത്ത് നടന്ന ചടങ്ങിൽ ആലങ്ങാട് യോഗം പ്രസിഡന്റ് പി.എസ്. ജയരാജ്, സെക്രട്ടറി സജീവ് തത്തയിൽ, അനിൽ കടവിലാൽ, കെ.സി. സുരേഷ്, സന്തോഷ്, അനൂപ്. ഡെന്നി ലാൽജി, ഉമേഷ് മൈലാപ്പുറം തുടങ്ങിയവർ പങ്കെടുത്തു.