
കൊച്ചി: വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നൽകുന്ന 'പടവുകൾ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ജനുവരി 31നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ സർക്കാർ – സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവരും സ്വാശ്രയ കോളേജുകളിൽ സർക്കാർ മെരിറ്റ് സീറ്റിൽ പഠിക്കുന്നവരും ആയിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ പ്രവേശന പരീക്ഷയുടെ മാർക്ക്, പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയുടെ മാർക്ക്, വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിക്കും. ഒരു കുടുംബത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.