അങ്കമാലി: കെ.എസ്.ഇ.ബി അങ്കമാലി ഇലക്ട്രിക്കൽ ഡിവിഷന്റെ നേതൃത്വത്തിൽ ദേശീയ ഊർജ സംരക്ഷണ ദിനം ആചരിച്ചു. ഊർജ സംരക്ഷണ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളേന്തി അങ്കമാലി നഗരസഭ, കാലടി, മഞ്ഞപ്ര, തുറവൂർ പഞ്ചായത്തുകളിലൂടെ കെ.എസ്.ഇ.ബി ജീവനക്കാർ ബൈക്ക് റാലി നടത്തി. പൊതുസമ്മേളനം നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു.

അങ്കമാലി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ കെ.എസ്. സഹിത അദ്ധ്യക്ഷത വഹിച്ചു. ഊർജ സംരക്ഷണ യത്നം മികച്ച രീതിയിൽ പ്രാവർത്തികമാക്കിയ ഒരോ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെയും അഞ്ച് ഗാർഹിക ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, വാർഡ് കൗൺസിലർ ബെന്നി മൂഞ്ഞേലി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ്, ഐ.ഡി.എ അങ്കമാലി സെക്രട്ടറി സോമനാഥൻ നായർ, കെ.സി. സുരേഷ്, സി.കെ.ആനന്ദൻ എന്നിവർ സംസാരിച്ചു.