ആലുവ: ഹീറ്റിംഗ് വെന്റിലേഷൻ എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ അസോസിയേഷൻ ജില്ലാ സമ്മേളനം ആലുവ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാജുമോൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, സംസ്ഥാന ട്രഷറർ കെ.പി. സജീഷ്, സെക്രട്ടറി തമ്പിപോൾ, ജില്ലാ സെക്രട്ടറി കെ.ആർ. മനോജ്, ട്രഷറർ കെ.എ. മെൽവിൻ, ബെനഡിക്റ്റ് അരൂജ എന്നിവർ സംസാരിച്ചു.