1

പള്ളുരുത്തി : ടി. കെ. വത്സൻ സെന്റർ സി.പി. എം പള്ളുരുത്തി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സി. ആർ. ബിജു അദ്ധ്യക്ഷനായി. പള്ളുരുത്തി വെളിയിൽ നിന്ന് ബഹുജന റാലിയും കച്ചേരിപ്പടി കമ്യൂണിറ്റി ഹാളിൽ പൊതു സമ്മേളനവും നടത്തി. ടി. കെ . വത്സന്റെ ഛായ ചിത്രം അനാച്ഛാദനം ചെയ്തു. ജോൺ ഫെർണാണ്ടസ്,ഏരിയാ സെക്രട്ടറി പി. എ.പീറ്റർ, എൻ.സി. രാജൻ, എവിൻ ആന്റണി, അഡ്വ. ടി. വി. അനിത, അഡ്വ. പി. എസ്. വിജു, കെ. പി. ശെൽവൻ, വി. എ. ശ്രീജിത്ത്, എം. എസ്. ശോഭിതൻ, പി. ആർ. രചന, അഡ്വ. അശ്വതി വത്സൻ, പി. ആർ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.