കൊച്ചി: കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ദേശീയ വിദ്യാഭ്യാസപദ്ധതി സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കൾ സി.ബി.എസ്.ഇ സ്‌കൂളുകളുടെ സംഘടനയായ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ കേരള സമ്മേളനം ചർച്ചചെയ്തു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ അദ്ധ്യക്ഷത വഹിച്ചു.
സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് മുഖ്യപ്രഭാഷണം നടത്തി. സി.ബി.എസ്.ഇ റീജണൽ ഡയറക്ടർ മഹേഷ് ധർമ്മാധികാരി ക്ളാസെടുത്തു. കൗൺസിൽ ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് ആമുഖപ്രഭാഷണം നടത്തി. കൗൺസിൽ ലീഗൽ ഹെഡ് രവി നമ്പൂതിരി, കൗൺസിൽ വൈസ് പ്രസിഡന്റുമാരായ ജി. രാജ് മോഹൻ, എ. ഗോപാലകൃഷ്ണൻ, മേഖലാ സെക്രട്ടറി ഫാ. മാത്യു കരീത്തറ എന്നിവർ സംസാരിച്ചു.
മൂന്ന് മേഖലകളായി തിരിച്ച് സി.ബി.എസ്.ഇയുടെ സഹകരണത്തോടെ മാനേജ്‌മെന്റുകളുടെയും പ്രിൻസിപ്പൽമാരുടെയും സംയുക്തയോഗം ചേർന്ന് ക്ലാസുകൾ നടത്തുന്നതിന് തീരുമാനിച്ചു.