കൊച്ചി: ബി.എസ്.എൻ.എല്ലിലെ ഓഫീസർമാരുടെ അംഗീകൃത യൂണിയനായ ഓൾ ഇന്ത്യാ ഗ്രാജ്വേറ്റ് എൻജിനിയേഴ്‌സ് ആൻഡ് ടെലികോം ഓഫീസേഴ്‌സ് അസോസിയേഷൻ (എ.ഐ.ജി.ഇ.ടി.ഒ.എ) കേരള സർക്കിൾ സമ്മേളനം 17 ന് എറണാകുളത്ത് നടക്കും.
ഹോട്ടൽ പി.ജി.എസ് വേദാന്തയിൽ രാവിലെ 10.15ന് ബി.എസ്.എൻ.എൽ തമിഴ്‌നാട് സർക്കിൾ ചീഫ് ജനറൽ മാനേജർ സി.വി. വിനോദ്, കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി. സുനിൽകുമാർ എന്നിവർ സംയുക്തമായി സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ സർക്കിൾ പ്രസിഡന്റ് എം.സി. മുഹമ്മദാലി അദ്ധ്യക്ഷത വഹിക്കും.
ദേശീയ പ്രസിഡന്റ് ജി. വീരഭദ്രറാവു, ചെയർമാൻ രവി ഷീൽവർമ്മ തുടങ്ങിയവർ പ്രസംഗിക്കും. തൊഴിൽ പ്രശ്‌നങ്ങളും 4 ജി, 5 ജി സർവീസ് നടപ്പാക്കുന്നത് ഉൾപ്പെടെ വികസന പ്രശ്‌നങ്ങളും വികസനനടപടികളും സമ്മേളനം ചർച്ചചെയ്യുമെന്ന് സർക്കിൾ സെക്രട്ടറി എം. സഹീർ അറിയിച്ചു.