കാലടി: കാലടി ശ്രീശങ്കര പാലത്തിന്റെ പ്രവേശന ഭാഗത്ത് സ്പാൻ ജോയിന്റിഷ രൂപംകൊണ്ട വലിയ കുഴികൾ നിരന്തരം അപകടങ്ങൾക്കിടയാക്കുന്നു. ഇന്നലെ ഇരുചക്രവാഹന യാത്രക്കാരിയും പിൻസീറ്റിലിരുന്ന മാതാവും അപകടത്തിൽപ്പെട്ടു.
പാലത്തിലെ കുഴികളിൽ വീണ ടൂവീലർ ടോറസ് ലോറിയുടെ അടിയിൽപ്പെടാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പാലത്തിൽ ദിവസവും ഇത്തരം അപകടങ്ങൾ നടക്കുന്നതായി യാത്രാക്കാർ പറഞ്ഞു. പാലത്തിലെ കുഴികൾ രണ്ടു ദിവസം മുമ്പ് ടാർ ചെയ്തതാണെന്നും കനത്ത മഴ മൂലം ടാറിംഗ് പൊളിഞ്ഞു പോയതാണ് കുഴികൾക്ക് കാരണമെന്നും പി.ഡബ്ലിയു.ഡി എൻജിനിയർ പറഞ്ഞു. അയ്യപ്പ ഭക്തൻമാരുടെ വാഹനങ്ങൾ ഉൾപ്പെടെ കാലടിയിൽ മണിക്കൂറോളം വൻ ഗതാഗതക്കുരുക്കിൽപ്പെടുന്നുണ്ട്.