kissan-sabha

കൊച്ചി: പ്രധാനമന്ത്രിയുടെ പേരിൽ ഒരുപിടി പദ്ധതികളുണ്ടെങ്കിലും ഗ്രാമങ്ങളിലെ കർഷകൻ പട്ടിണിയുടെ പിടിയിലാണെന്ന് കിസാൻസഭ ദേശീയ സെക്രട്ടറി അതുൽകുമാർ അഞ്ജാൻ പറഞ്ഞു. അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജെ. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി, സംസ്ഥാന നേതാക്കളായ എ. പ്രദീപൻ, മാത്യു വർഗീസ്, പി. ഉണ്ണിക്കൃഷ്ണൻ, എൻ. രവീന്ദ്രൻ, കെ.എൻ. ദാസപ്പൻ, ആർ. ചന്ദ്രിക, സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കമല സദാനന്ദൻ, കരിയം രവി, കെ.എം. ദിനകരൻ, ഇ.കെ. ശിവൻ എന്നിവർ സംസാരിച്ചു.