കൊച്ചി: ഇടപ്പള്ളിയിൽ യുവാവിന് അതിക്രൂരമർദ്ദനമേറ്റു. ദൃശ്യം വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. മർദ്ദനമേറ്റത് ആരെന്നോ സംഘം ചേർന്ന് മർദിച്ചവരെയോ കണ്ടെത്താനായിട്ടില്ല. ഇടപ്പള്ളി സെന്റ് ജോർജ് പള്ളിക്ക് മുന്നിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

ആറംഗസംഘമാണ് യുവാവിന് മർദിച്ച് അവശനാക്കിയത്. ബൈക്കിലെത്തിയ യുവാവിനെ ഹെൽമെറ്റ് കൊണ്ടടക്കം അടിച്ച് താഴെയിടുകയായിരുന്നു. ഇതിനിടെ ഇവിടെയെത്തിയ നീല ബീക്കൺ ഘടിപ്പിച്ച വാഹനത്തിൽനിന്ന് ഇറങ്ങി വന്നയാൾ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട്. എളമക്കര പൊലീസിൽ പരാതി ലഭിച്ചിട്ടില്ല.