ഫോർട്ട് കൊച്ചി: കൊച്ചി ആർട്ട് ബക്കറ്റിന്റെ മെഗാ ചിത്ര പ്രദർശനം ഇന്ന് മുതൽ 21 വരെ പള്ളത്ത് രാമൻ ഹാളിൽ നടക്കും. ഇന്ന് രാവിലെ 11 ന് കെ.ജെ. മാക്സി എം.എൽ എ ഉദ്ഘാടനം ചെയ്യും. സിനിമാ താരം ഷീല, കോട്ടയം നസീർ, എലിസബത്ത് ആന്റണി, ഷീല കൊച്ചവുസേപ്പ് തുങ്ങിയവർ ഉൾപ്പടെ 501 പേരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം.