ഫോർട്ടുകൊച്ചി: റോ റോയിൽ കയറുന്ന ടൂവീലർ യാത്രക്കാർക്ക് വിനയായി മുള്ള് കമ്പി കൊണ്ടുള്ള ക്യൂ വേലി. തിരക്ക് അധികമാകുമ്പോൾ വസ്ത്രങ്ങൾ മുള്ളുകമ്പി കോർത്ത് കീറുന്നുവെന്നും ദേഹത്ത് കൊണ്ടുമുറിവേൽക്കുന്നതായും യാത്രക്കാർ പരാതിപ്പെടുന്നു.
ബൈക്ക് ബാലൻസ് തെറ്റി മറിയലും പതിവാണ് ഇവിടെ. ടൂ വീലർ യാത്രക്കാർക്ക് നല്ല രീതിയിൽ റോ റോയിൽ കയറാൻ പറ്റുന്ന രീതിയിലുള്ള ക്യൂലൈൻ സ്ഥാപിക്കണമെന്ന് പൊതുപ്രവർത്തകനായ കെ .എ .മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.
ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലുള്ള മുള്ള് കമ്പി കൊണ്ടുള്ള ക്യൂ വിനയാകുന്നു. തിരക്ക് അധികമാകുമ്പോൾ യാത്രക്കാരുടെ വസ്ത്രങ്ങൾ കോർത്തു കീറി ധന നഷ്ടം ഉണ്ടാകുന്നതായും ശരീരത്തിൽ കൊണ്ട് ചർമ്മം കീറുകയും, ബൈക്ക് ബാലൻസ് തെറ്റി മറിയലും പതിവായി. ടൂ വീലർ യാത്രക്കാർക്ക് നല്ല രീതിയിൽ റോ റോയിൽ കയറാൻ പറ്റുന്ന രീതിയിലുള്ള ക്യൂലൈൻ സ്ഥാപിക്കണമെന്ന് പൊതുപ്രവർത്തകനായ കെ .എ .മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.