കോലഞ്ചേരി: സാബു എം. ജേക്കബിനെതിരായ പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിൽ കേസന്വേഷിക്കുന്ന പുത്തൻകുരിശ് ഡിവൈ.എസ്.പി ഇന്നലെ സാക്ഷിമൊഴികൾ ശേഖരിച്ചു. സംഭവം നടന്നതായി പരാതിയിൽ പറയുന്ന കർഷക ദിനാചരണ പരിപാടിയിലുണ്ടായിരുന്ന കൃഷി ഓഫീസർ മീര, പരിപാടിയിൽ അദ്ധ്യക്ഷനായിരുന്ന ഐക്കരനാട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് മോഹനൻനായർ തുടങ്ങിയവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ സാക്ഷികളായ മുഴുവൻ പേരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജി. അജയ്‌നാഥ് പറഞ്ഞു.