
കൊച്ചി: സിറോമലബാർ സഭ ഹൈരാർക്കി എറണാകുളം ആസ്ഥാനമായി സ്ഥാപിച്ചതിന്റെ ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ 21ന് തൃക്കാക്കര ഭാരത മാതാ കോളേജിൽ ആരംഭിക്കും. ഉദ്ഘാടനത്തിൽ അതിരൂപതയുടെ മുഴുവൻ വൈദികരും അർപ്പിക്കുന്ന സമൂഹ ദിവ്യബലിയും പൊതുസമ്മേളനവുമുണ്ടാകും. ജീവകാരുണ്യ പ്രവർത്തനങ്ങൾ, 100 പേർക്ക് ഭവനം, പഠനശിബിരങ്ങൾ, സൗജന്യ തൊഴിൽ സംരംഭങ്ങൾ, തൊഴിൽ പരിശീലനങ്ങൾ, സൗജന്യ സിവിൽ സർവിസ് പരിശീലനം, പഠനസഹായങ്ങൾ, സ്‌ക്കോളർഷിപ്പ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കുമെന്ന് സംഘാടന സമിതി ഭാരവാഹികൾ അറിയിച്ചു. എറണാകുളം അതിരൂപതയിൽ അഞ്ചര ലക്ഷം വിശ്വാസികളും 465 വൈദികരും സന്യാസ വൈദീകരും കന്യാസ്ത്രീകളും ഉൾപ്പെട്ടതാണു സഭാ ഹൈരാർക്കി.