ആലുവ: ആലുവയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ ആറ് പേർക്ക് പരിക്ക്. യു.സി കോളേജിനു സമീപം സ്‌കൂട്ടർ ഇടിച്ച് യു.സി കോളേജ് തച്ചിലേത്ത് റീത്ത (40), കൊടികുത്തിമലയിൽ ബൈക്കിൽ നിന്ന് വീണ് മനയ്ക്കപ്പടി തോപ്പിൽ സ്‌റ്റെഫിന (30) എന്നിവർക്കാണ് പരിക്കേറ്റത്.

സെമിനാരിപ്പടിയിൽ ബൈക്കിൽ നിന്ന് വീണ് പറവൂർ പുതുശേരി ആനന്ദ് ജീവരാജ് (30), പറവൂർ കവലയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് തായിക്കാട്ടുകര കോയാലിപ്പറമ്പിൽ അഫ്‌സൽ (24), ആലുവ കാട്ടുങ്ങൽ ഒബാത്ത് (21), ചൂണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തെക്കെ വാഴക്കുളം മറ്റത്ത് വീട്ടിൽ അരവിന്ദാക്ഷൻ (69) എന്നിവർക്കും പരിക്കേറ്റു. ഇവരെയെല്ലാം ആലുവ കാരോത്തുകുഴി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു.