പറവൂർ: കൃഷിക്ക് ഒപ്പം കളമശേരി പദ്ധതി പ്രകാരം,​ നീറിക്കോട് സർവീസ് സഹകരണ ബാങ്കിന് കീഴിലെ അങ്ങാടിക്കടവ് പഴം - പച്ചക്കറി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ നടന്ന പച്ചക്കറി വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, വൈസ് പ്രസിഡന്റ് ലത പുരുഷൻ, പി.ആർ. ജയകൃഷ്ണൻ, എൽസ ജേക്കബ്, എം.പി. വിജയൻ, ചിന്നു ജോസഫ്, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.