
മട്ടാഞ്ചേരി: പൊതുജനാരോഗ്യം ലക്ഷ്യമിട്ട് ഗുജറാത്തിലെ വഡോദരയിൽ നിന്ന് കാൽനടയായി ഇന്ത്യ ചുറ്റുന്ന യോഗേൻ ഷാ കൊച്ചിയിലെത്തി. നടത്തവും യോഗയും നൽകുന്ന ആരോഗ്യ സംരക്ഷണ ബോധവത്കരണവുമായി നാട് ചുറ്റുകയാണ് ഒക്സ്ഫോർഡ് യുണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായിരുന്ന യോഗേൻ ഷാ .ഒപ്പം ശിഷ്യൻ ഹർഷൻ വോറയുമുണ്ട്.
അഞ്ച് വർഷം കൊണ്ട് 40000 കിലോമീറ്റർ കാൽ നടയായി സഞ്ചരിച്ചും. 2020 ജൂൺ 15ന് ഗുജറാത്ത് വഡോദരയിൽ നിന്ന് ആദ്യഘട്ട യാത്രയിൽ ഗുജറാത്ത് ,രാജസ്ഥാൻ ,ഹരിയാന, പഞ്ചാബ് ,ചണ്ഡിഗഡ് ,ഡൽഹി എന്നിവിടങ്ങളിൽ സഞ്ചരിച്ചു. രണ്ടാം ഘട്ടമായി 2022 ഒക്ടോബർ 16 ന് തുടങ്ങിയ യാത്രയിലാണ് മഹാരാഷ്ട്ര ,ഗോവ ,കർണ്ണാടക, മാഹി, കേരളം വഴി കന്യാകുമാരിയിലേയ്ക്ക് തുടർന്ന് മുന്നാം ഘട്ട യാത്ര. പ്രതിദിനം 30 - 45 കിലോ മീറ്റർ സഞ്ചരിക്കുന്ന ഇവർ ഇതിനകം 14500 കിലോ മീറ്റർ പിന്നിട്ടു.
കൊച്ചിയിലെത്തിയ യോഗേൻ ഷായെ കൊച്ചിൻ ഗുജറാത്തി മഹാജൻ സ്വീകരിച്ചു. ഗുജറാത്തി കോളേജ് ,ശാരദാ മന്ദിർ ,ചിന്മയാ വിദ്യാലയ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസുകളും.വൈകിട്ട് വയോജനങ്ങൾക്കും യുവാക്കൾക്കുമായി ചർച്ച സായാഹ്നവുo നടത്തി. ഇന്ന് ആലപ്പുഴയ്ക്ക് തിരിക്കും.