awarrd

മട്ടാഞ്ചേരി: സുശീലാത്രിവിക്രമ ഭട്ട് കൊങ്കണി ഭാഷാ സാഹിത്യ പ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു. കൊങ്കണി സാഹിത്യ പുരസ്കാരം ആർ.എസ്. ഭാസ്ക്കർ (കൊച്ചി ) കവിത രചനാ പുരസ്കാരം വിജയകുമാർ എൻ.പൈ , കഥാ രചന പുരസ്കാരം. വസന്തകുമാരി പി.എസ്. ,സേവാ പുരസ്കാരം നമ്രത .പി . കിണി (കായംകുളം) എന്നിവരും നേടി. കൊങ്കണി ഭാഷാ ബഹുമുഖ പ്രതിഭ സുശീലാ ടി.ഭട്ടിന്റെ സ്മരണാർത്ഥമാണ് പുരസ്കാരങ്ങൾ നൽകുന്നത്.കൊങ്കണി ദിനാചരണത്തോടനുബന്ധിച്ച് 25ന് മട്ടാഞ്ചേരി കൊങ്കണി ഭാഷാ ഭവ നിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടക്കുമെന്ന് ഭാരവാഹി സന്ധ്യ ടി.ഭട്ട് അറിയിച്ചു.