കൊച്ചി: ലുലു ബ്യൂട്ടിഫെസ്റ്റ് 2022ൽ ബ്യൂട്ടിക്വീൻ കിരീടം എറണാകുളം സ്വദേശി ഹർഷയും മാൻ ഒഫ് ദി ഇയർ പുരസ്‌കാരം കോഴിക്കോട് സ്വദേശി എം.വി. മുഹമ്മദ് ആദിലും സ്വന്തമാക്കി. ഹർഷയെ നടി നേഹ സക്‌സേന കിരീടമണിയിച്ചു. മുഹമ്മദ് ആദിലിന് നടൻ രാജീവ് പിള്ള ഷീൽഡ് നൽകി. വിജയികൾക്ക് ഒരുലക്ഷം രൂപവീതം സമ്മാനിച്ചു.
ലുലു ബ്യൂട്ടിഫെസ്റ്റ് 2022ലെ വനിതാ ഫസ്റ്റ് റണ്ണറപ്പ് കൊല്ലം സ്വദേശിനി ദുർഗ സുരേന്ദ്രൻ, പുരുഷ ഫസ്റ്റ് റണ്ണറപ്പ് അതുൽ സുരേഷ് എന്നിവർക്ക് 35,000 രൂപയും സെക്കൻഡ് റണ്ണറപ്പ് പാലക്കാട് സ്വദേശിനി നിതിഷ, എറണാകുളം സ്വദേശി ധീരജ് എന്നിവർക്ക് 15,000 രൂപ വീതവും അവാർഡ് നൽകി.
സിനിമാതാരങ്ങളായ നേഹ സക്സേന, രാജീവ് പിള്ള, ഫാഷൻ ഫോട്ടോഗ്രഫർ ശ്യാം ബാബു, അവതാരകനും നടനുമായ രാജേഷ് കേശവ് എന്നിവരായിരുന്നു വിധികർത്താക്കൾ. മൂന്ന് ദിവസങ്ങളിൽ നടന്ന മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. ലുലു റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ, ലുലു റീട്ടെയിൽ ബയിംഗ് ഹെഡ് ദാസ് ദാമോദരൻ, വിപ്രോ കെയർ ഏരിയ സെയിൽസ് മാനേജർ ഹേമചല, വിപ്രോ കെയർ സെയിൽസ് എക്‌സിക്യൂട്ടീവ് കൺസ്യൂമർ കെയർ സിനോജ് വിൻസെന്റ് എന്നിവരും പങ്കെടുത്തു.