കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ 36-ാംസ്ഥാപകദിനത്തോടനുബന്ധിച്ച് ഏഴ് രാജ്യങ്ങളിലെ 26 ആസ്റ്റർ ആശുപത്രികളിൽ നിർദ്ധനരായ 1000 രോഗികൾക്ക് നിരക്കിളവുകളോടെ ശസ്ത്രക്രിയകൾ നടത്തും.
ആസ്റ്റർ വാളണ്ടിയേഴ്‌സിന്റെ കൈൻഡ്‌നെസ് ഈസ് എ ഹാബിറ്റ് എന്ന പേരിൽ ആരംഭിച്ച പരിപാടിയുടെ ഭാഗമായാണ് ഇന്ത്യയിലും ജി.സി.സിയിലുമുൾപ്പെടെ ഏഴ് രാജ്യങ്ങളിലെ 26 ആസ്റ്റർ ആശുപത്രികളിൽ ജീവൻരക്ഷാ ശസ്ത്രക്രിയകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത്. 250 ശസ്ത്രക്രിയകൾ സൗജന്യമായും ബാക്കി 50 ശതമാനത്തിലധികം സബ്സിഡിയോടെയും നടത്തും.
ഒരു വർഷം നീളുന്ന പദ്ധതിയിലാണ് രോഗികൾക്ക് സൗജന്യവും സബ്സിഡി നിരക്കിലുമുള്ള ചികിത്സയും ലഭ്യമാക്കുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.