കൊച്ചി: രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾക്കെതിരെയുള്ള അക്രമസംഭവങ്ങൾക്കും വിലക്കുകൾക്കുമെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ഓൾ ഇന്ത്യ ലായേഴേസ് യൂണിയൻ (എ.ഐ.എൽ.യു) ഹൈക്കോടതി വനിതാ സബ് കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതകളുടെ രാത്രിസംഗമം നാളെ ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി (ഡി.ടി.പിസി) സഹകരിച്ച് രാത്രി 8 മുതലാണ് പരിപാടി. വനിതാ ജുഡീഷ്യൽ ഓഫീസർമാർ, കളക്ടർ, അഭിഭാഷകർ തുടങ്ങി വിവിധ തുറകളിലുള്ള സ്ത്രീകളും പെൺകുട്ടികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.