
പെരുമ്പാവൂർ: പെരുമ്പാവൂർ എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ മൂന്നേകാൽ കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശി രാഹുൽ ഡിഗൽ (25) പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ എം.മഹേഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ഇയാളെ പിടികൂടിയത്. കിലോയ്ക്ക് 25000 രൂപ നിരക്കിൽ വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് സുഹൃത്തിനു കൈമാറാൻ കാത്തു നിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ വി എസ്. ഷൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എൽ. ജിമ്മി, ടി.എൻ. ശ്രീരാജ്, ടി ആർ.അനൂപ് എന്നിവർ പങ്കെടുത്തു.