
കൊച്ചി: അനധികൃതസ്വത്ത് സമ്പാദനക്കേസിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.ഒ. സൂരജിന്റെ 1.62 കോടിയുടെ സ്വത്തുക്കൾ കൂടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സൂരജിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ വാങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. 8.81 കോടിയുടെ സ്വത്തുക്കൾ നേരത്തെ കണ്ടുകെട്ടിയിരുന്നു. ആകെ 10.43 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയാണ് സൂരജ്. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് രജിസ്റ്റർചെയ്ത കേസിൽ നിരവധി ഇടപാടുകളും വെളിപ്പെടുത്താത്ത ഉറവിടങ്ങളിൽനിന്ന് വൻസമ്പാദ്യവും കണ്ടെത്തിയിരുന്നു. വിജിലൻസ് കേസിനെത്തുടർന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ.ഡി നടപടി ആരംഭിച്ചത്.