
തൃക്കാക്കര: കാക്കനാട് നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. ബ്രിജ് കിഷോർ മൊഹന്ത (43),ഹേമന്ത്കുമാർ മാലിക്ക് (38),റജീബ് മണ്ഡൽ (24) എന്നിവരാണ് അറസ്റ്റിലായത്.
കാക്കനാട് ജില്ലാ ജയിലിന് സമീപം പുറമ്പോക്ക് ഭൂമിയിൽ ചായക്കട നടത്തിപ്പിന്റെ മറവിൽ പുകയില കച്ചവടം നടത്തിവരുന്ന ഒറീസ സ്വദേശികളെയാണ് തൃക്കാക്കര പൊലീസും ഡെൻസാഫും ചേർന്നു പിടികൂടിയത്. ഏകദേശം 6 ലക്ഷം രൂപ വരുന്ന 13,000 പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കടയുടെ പുറകിലും ബ്രിഡ്ജ് കിഷോറിന്റെ ഉടമസ്ഥതയിലുള്ള തുതിയൂരിലെ വീട്ടിൽ നിന്ന് പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടിവച്ച നിലയിലായിരുന്നു നിരോധിത പുകയില ഉത്പ്പന്നങ്ങൾ.