കളമശേരി: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലെ സേവാദൾ പരിശീലനത്തിന്റെ രണ്ടാം ഘട്ടമായ ത്രിദിന ക്യാമ്പ് സമാപിച്ചു. സന്നദ്ധ സേനാംഗങ്ങൾക്കായുള്ള ക്ലാസുകൾ ഡോ. അതുൽ, ഡോ. അൻവൻ, എഡിസൺ ഫ്രാൻസ് എന്നിവർ നയിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ,കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി എസ്. അശോകൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ് ,സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാശേരിൽ,നേതാക്കളായ എൻ. വേണുഗോപാൽ, അജയ് തറയിൽ തുടങ്ങിയവർ സംസാരിച്ചു