x
ട്രൂറ സംച്ചടിപ്പിച്ച സായാഹ്നധർണ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

തൃപ്പൂണിത്തുറ: എരൂർ മേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ ട്രൂറ എരൂർ മേഖലയുടെ ആഭിമുഖ്യത്തിൽ സായാഹ്നധർണ സംഘടിപ്പിച്ചു. കാലങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന പള്ളിപ്പാനം കനാൽ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിക്കാത്തതിലും ഏലുമന റോഡ്, പിഷാരിക്കോവിൽ റോഡ്, കരയോഗം റോഡ്, വടക്കേ കോട്ട - മഞ്ഞേലിപ്പാടം- കണിയാമ്പുഴ റോഡ്, തുടങ്ങിയ റോഡുകളുടെ ടെൻഡർപോലും ക്ഷണിക്കാത്തതിനെതിരെയായിരുന്നു ധർണ. നഗരത്തിലെ ഒട്ടുമിക്ക റോഡുകളും സമയബന്ധിതമായി നന്നാക്കാൻ നഗരസഭക്ക് കഴിയുന്നില്ലെന്നു യോഗം കുറ്റപ്പെടുത്തി. ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എരൂർ മേഖലാ പ്രസിഡന്റ് എ. മാധവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.സി. ജയേന്ദ്രൻ, കൗൺസിലർ പി.ബി. സതീശൻ, സേതുമാധവൻ മൂലേടത്ത്, എസ്.കെ. ജോയി, ജിജി വെണ്ട്രപ്പള്ളി, എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.