കൊച്ചി: വരുന്ന നാലു പതിറ്റാണ്ടുകാലത്തെ വികസനം മുന്നിൽക്കണ്ട് നടപ്പിലാക്കുന്ന എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രതിദിനം 128ൽ അധികം ടൈംടേബിൾഡ് ട്രെയിനുകൾ കടന്നുപോകാവുന്ന തരത്തിൽ അത്യാധുനിക പാസഞ്ചർ സൗകര്യങ്ങളോടെ 299.95 കോടി രൂപ ചെലവിൽ ലോകോത്തര നിലവാരത്തിലാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ . പുതുക്കിയ ടെർമിനലിൽ ടിക്കറ്റിംഗ് ഏരിയ, വെയിറ്റിംഗ് ലോഞ്ചുകൾ, കൊമേഷ്യൽ ഏരിയ എന്നിവയും എല്ലാ പ്ലാറ്റ് ഫോമുകളിലേക്ക് എസ്‌കലേറ്ററുകൾ, ലിഫ്റ്റ് എന്നിവയും ഉണ്ടാകും. കിഴക്കുഭാഗത്ത് പാസഞ്ചർ ബുക്കിംഗ് സൗകര്യം, റെയിൽവേ ആശുപത്രി, വിവിധ റെയിൽവേ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകൾ എന്നിവ ഉൾക്കൊള്ളുന്ന 3 നിലകളോടുകൂടിയ ഈസ്റ്റ് ടെർമിനൽ ബിൽഡിംഗാണ് നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഈസ്റ്റ് ടെർമിനൽ കെട്ടിട സൈറ്റിൽ നിന്ന് സാമഗ്രികൾ അടക്കം മാറ്റുന്ന പ്രവർത്തനങ്ങൾ, വിവിധ കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള മണ്ണ് പരിശോധന, ഭൂപ്രകൃതി സർവേ ജോലികൾ, സർവീസ് കെട്ടിടം, വെസ്റ്റ് ടെർമിനൽ, സ്കൈവാക്ക്, വിവിധ റെയിൽവേ ഓഫീസുകൾ എന്നിവയ്ക്കുള്ള ടെസ്റ്റ് പൈൽ കോൺക്രീറ്റിംഗ് എന്നിവ പൂർത്തിയായി. കൂടാതെ, മൾട്ടി ലെവൽ കാർ പാർക്കിംഗിനും ഓഫീസ് കെട്ടിടങ്ങൾക്കുമായി പ്രാഥമിക പൈൽ ലോഡ് ടെസ്റ്റ് പൂർത്തിയായി. സീനിയർ സെക്ഷൻ ഓഫീസും സ്റ്റോറും പൊളിച്ച് മൾട്ടി ലെവൽ കാർ പാർക്കിംഗിന് നിർമ്മാണ സജ്ജമാക്കി. സ്റ്റാഫ് ക്വാർട്ടേഴ്‌സുകളുടെ പൊളിക്കുന്ന പ്രവർത്തനവും പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി ഓഫീസിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി വനംവകുപ്പ്, ജി.സി.ഡി.എ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചി കോർപ്പറേഷൻ, മറ്റ് തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കും
പുനർനവീകരണത്തിനുള്ള കരാർ കൊൽക്കത്തയിലെ എം.എസ് ബ്രിഡ്ജ് ആൻഡ് റൂഫ് കമ്പനി ഇന്ത്യ ലിമിറ്റഡിനാണ്. രണ്ടുവർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശം. നിലവിലെ സ്റ്റേഷൻ കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും 62,000 ചതുരശ്ര മീറ്ററിലാണ് നിർമ്മാണം.
........................................................
196
ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ നിലവിൽ പ്രതിവർഷം 196 കോടി യാത്രക്കാരാണെത്തുന്നത്.
14 22
നിലവിലുള്ളതിന് പുറമെ 14 എസ്‌കലേറ്ററുകളും
22 ലിഫ്റ്റുകളും ഉണ്ടാവും.
108
108 കാറുകൾ പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ കാർ പാർക്കിംഗ്
...........................................
വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാക്കാൻ ഇപ്പോൾ നടത്തുന്ന വികസനപ്രവർത്തനങ്ങൾക്കാകും.
റെയിൽവേ അധികൃതർ
...............................................
1 കേരളീയ വാസ്തുവിദ്യ പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കും സ്റ്റേഷൻ കെട്ടിടത്തിന്റെ മുൻഭാഗം നിർമിക്കുക.
2 പടിഞ്ഞാറ് ഭാഗത്തുള്ള നിലവിലെ സ്റ്റേഷൻ കെട്ടിടം 3 ഘട്ടങ്ങളിലായി പൊളിക്കും.
3സൗത്ത് മെട്രോ സ്റ്റേഷനിലേക്ക് സ്കൈവാക്ക് നിർമിക്കും
4 വൈദ്യുത വാഹനങ്ങൾക്ക് ചാർജിംഗിനായി സ്റ്റേഷൻ
.......................................