avard

മൂവാറ്റുപുഴ: പ്രമുഖ വന്ധ്യതാ നിവാരണ ചികിത്സാ വിദഗ്ദ്ധൻ ഡോ.സബൈൻ ശിവദാസന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ മാനവമിത്ര അവാർഡ് സമ്മാനിച്ചു. എറണാകുളത്ത് നടന്ന ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്. പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രി ആൻഡ് റിസർച്ച് സെന്റർ ഉടമയാണ് ഡോ.സബൈൻ ശിവദാസൻ. മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ചാണ് അവാർഡ് നൽകിയത്.