m

കുറുപ്പംപടി : പാണംകുഴി-ആലാട്ടുച്ചിറ ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളിൽ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മലയാറ്റൂർ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു. നാട്ടിലേക്ക് പ്രവേശിച്ചിട്ടുള്ള വന്യമൃഗങ്ങളെ തുരത്തി ഓടിക്കുക, വനത്തിലെ അടിക്കാട് വെട്ടുക, കിടങ്ങുകളോ ആനമതിലോ നിർമ്മിക്കുക, ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിക്കുക, ഫെൻസിംഗ് സംരക്ഷണത്തിനായി മുഴുവൻ സമയവും സ്റ്റാഫിനെ നിയമിക്കുക, മുഴുവൻ സമയ ഫോറസ്റ്റ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് സ്വാഗതം പറഞ്ഞു.

യോഗത്തിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ട്രാവൻകൂർ സിമന്റ് ചെയർമാൻ ബാബു ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അനു അഭീഷ് ,മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ബേബി തോപ്പിലാൻ, ഒ. ഡി. അനിൽ, എൽദോസ് പാത്തിക്കൽ, വിപിൻ കോട്ടക്കുടി, റെജി ഇട്ടൂപ്‌, പഞ്ചായത്ത് അംഗങ്ങളായ നവ്യ എം,ആൻസി ജോബി, ബിനു സാഗർ, ജനകീയ സമിതി കൺവീനർ ബാബു .എം.ഡി, ബിനോയ്‌ അരീക്കൽ, റോയി പോൾ എന്നിവർ സംസാരിച്ചു.