
കുറുപ്പംപടി : തരിശായി കിടന്ന അൻപത് ഏക്കർ സ്ഥലത്ത് ഞാറ് നടീൽ ഉത്സവം നടത്തി കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്. ഒക്കൽ ഗ്രാമ പഞ്ചായത്ത് ചേലാമറ്റം പാട ശേഖര സമിതിയാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു.
എം.കെ.എസ്.പി പദ്ധതി വഴിയാണ് നെൽ കൃഷി വ്യാപിപ്പിക്കുന്നത്. ഒക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ജെ. ബാബു, അംഗം രാജേഷ് എം.കെ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ.ഓ. സൈജൻ, മുഹമ്മദ് ഷിയാസ്, രാജേഷ് മാധവൻ തുടങ്ങിയവർ പങ്കെടുത്തു.