mattal
കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു നടന്ന അയ്യപ്പൻ വിളക്ക്

കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് അന്നദാനവും അയ്യപ്പൻവിളക്കും നടത്തി. തൃപ്പൂണിത്തുറ ഭരതൻ മേനോൻ സ്മാരക സമിതിയാണ് അമ്പലം പൂട്ടിയതും ഉടുക്കു പാട്ട് നടത്തിയതും.

പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ, മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ട്രഷറർ പി.വി. സാംബശിവൻ, ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, മേൽശാന്തി ശ്രീരാജ്, ഭാമ പദ്മനാഭൻ, മണി ഉദയൻ എന്നിവർ നേതൃത്വം നൽകി.