കൊച്ചി: ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്‌സ്‌പോയ്ക്ക് ഇന്ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

ഇന്നുമുതൽ 18വരെ തീയതികളിൽ നടക്കുന്ന എക്‌സ്‌പോയിൽ പ്രമുഖ ബിൽഡർ ഗ്രൂപ്പുകൾ പങ്കെടുക്കും. ക്രെഡായ് കൊച്ചി ഘടകമാണ് സംഘാടകർ.