അങ്കമാലി : ജനകീയാസൂത്ര പദ്ധതി 2022-23 പ്രകാരം ജാതി, തെങ്ങ്, വാഴ,നെൽകൃഷി എന്നിവയ്ക്ക് ഗ്രാമസഭ അംഗികരിച്ച ഗുണഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ വളം വിതരണം ചെയ്യും. അങ്കമാലി കൃഷിഭവനിൽ 31 വരെ വളത്തിന്റെ പെർമിറ്റ് വിതരണമുണ്ട്. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർ കൃഷിഭവനിൽ നിന്ന് ലഭിക്കുന്ന അപേക്ഷയോടൊപ്പം പെർമിറ്റ്‌ , കരം തീർത്ത രസീത് ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ കൊണ്ടുവരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.