മൂവാറ്റുപുഴ: കെ.സി.വൈ.എം വാഴക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അഖില കേരള കാരോൾ ഗാനമത്സരം, ടെഹീല 2022 - ന്റെ ഗ്രാൻഡ് ഫിനാലെ 17ന് വൈകിട്ട് 5 മണിക്ക് സെന്റ് ജോർജ് ഫൊറോന പള്ളി പാരിഷ് ഹാളിൽ വച്ച് നടത്തും. നവംബർ 15ന് ആരംഭിച്ച പ്രാഥമിക റൗണ്ടിൽ പങ്കെടുത്ത ടീമുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 ടീമുകളാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കുന്നത്