കൊച്ചി: കശ്മീരിനെ കലയിലൂടെ ആവിഷ്‌കരിച്ച് എടത്തല കെ.എം.ഇ.എ കോളേജ് ഒഫ് ആർക്കിടെക്ച്ചറിലെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥികൾ. മട്ടാഞ്ചേരി അർമാൻ ബിൽഡിംഗിലെ സ്റ്റുഡന്റ്‌സ് ബിനാലെയിലാണ് വിദ്യാർത്ഥികളുടെ പ്രദർശനം. കശ്മീരിൽ യാത്രപോയി ദിവസങ്ങൾ ചെലവഴിച്ച് നാടും നാട്ടുകാരുടെ ജീവിതവും നേരിട്ടറിഞ്ഞുള്ള കാഴ്ചകളാണ് വിദ്യാർത്ഥികൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
70 വിദ്യാർത്ഥികളും 64 സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. ഛായാചിത്രങ്ങൾ, കുറിപ്പുകൾ, കവിത, ഡിജിറ്റൽ ആർട്ട്, ഡ്രോയിങ്ങുകൾ, ഡൂഡിലുകൾ, ഇൻസ്റ്റലേഷൻ എന്നിവയുണ്ട്.