കൊച്ചി: ഡിസൈൻ രംഗത്തെ അന്താരാഷ്ട്ര പ്രവണതകൾ അവതരിപ്പിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന കൊച്ചി ഡിസൈൻ വീക്കിന് ഇന്ന് തുടക്കമാകും. ബോൾഗാട്ടി ഐലൻഡിൽ ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഇന്നുരാവിലെ 10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ്, വേൾഡ് ഡിസൈൻ കൗൺസിൽ ചെയർ പോല ഗസാർഡ്, വേൾഡ് ഡിസൈൻ കൗൺസിൽ അംഗം പ്രദ്യുമ്‌ന വ്യാസ്, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ജെയിൻ സർവകലാശാല പ്രോ. വൈസ് ചാൻസലർ ഡോ. ജെ. ലത, അസറ്റ് ഹോംസ് എം.ഡി. സുനിൽകുമാർ വി എന്നിവർ പങ്കെടുക്കും.
ഹൈബി ഈഡൻ എം.പി., കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കേരള ഡിജിറ്റൽ സർവകലാശാല വൈസ്ചാൻസലർ ഡോ. സജി ഗോപിനാഥ്, ഇംഗ്ലണ്ടിലെ ജോൺ മൂർസ് സർവകലാശാലയിലെ ഡോ. എമ്മ റോബർട്‌സ്, ചലച്ചിത്ര സംവിധായകരായ ബി. ഉണ്ണിക്കൃഷ്ണൻ, മേജർ രവി, ചലച്ചിത്രതാരം വിനയ് ഫോർട്ട് തുടങ്ങിയവർ പങ്കെടുക്കും.