
കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം പുതുവേലി ശാഖയിൽ യൂത്ത്മൂവ്മെന്റ് പുന:സംഘടിപ്പിച്ചു. യൂണിയൻ യൂണിയൻ യുത്ത്മൂവ്മെന്റ് പ്രസിഡന്റ് അനീഷ് വി. എസ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സജിമോന്റെ അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് മനോജ് പൊട്ടനാനി സ്വാഗതം പറഞ്ഞു.
പി .കെ. രാജേഷ് ( പ്രസിഡന്റ്), രാഹുൽ രാജു (വൈസ് പ്രസിഡന്റ്) , രാജീവ് .വി.എസ് ( സെക്രട്ടറി ), റോഷിത് ശശി (ജോ. സെക്രട്ടറി), സജിമോൻ (യൂണിയൻ കമ്മിറ്റി ), എ.എസ്. ഷിജു, മനു. പി .രാജൻ, വിഷ്ണു നാരായണൻ, ആദിത്യ ശങ്കർ, സുധീഷ്. പി. കെ., വിഷ്ണു ശശി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
ശാഖാ സെക്രെട്ടറി ബിനു, യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം ബിജു .സി. കെ, സൈബർ സേന ജില്ലാ കമ്മിറ്റി അംഗം അജേഷ് .എം. എസ്,ഷിജു എന്നിവർ സംസാരിച്ചു.