kerala

കൊച്ചി: കേരള സർവകലാശാല സെനറ്റിൽനിന്ന് ചാൻസലർ കൂടിയായ ഗവർണർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹർജിയിൽ വിധിപറയുന്നത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി. വി.സിയെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഒരു മാസത്തിനകം നാമനിർദ്ദേശം ചെയ്യണമെന്ന് കഴിഞ്ഞദിവസം മറ്റൊരു ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവ് ഹർജിക്കാർക്ക് ലഭ്യമാകാത്ത സാഹചര്യത്തിലാണിത്. ഇന്നലെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വിധി പറയാനിരുന്നത്.