 
കൊച്ചി: കേരള സർക്കാർ പട്ടികജാതി വികസന സമിതി അംഗവും കോൺഗ്രസ് (എസ് ) ജില്ലാ സെക്രട്ടറിയുമായിരുന്ന മുളവുകാട് തങ്കപ്പന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം കോൺഗ്രസ് (എസ് ) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.എ. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി.കെ. മനോഹരൻ മാസ്റ്റർ, മാത്യൂസ് കോലഞ്ചേരി, ടി.വി. വർഗീസ്, കെ.എസ്. അനിൽ, ഐ. ഷിഹാബുദീൻ, അനിൽ കാഞ്ഞിലി, വി.വി. സന്തോഷ്‌ലാൽ, ടി. എസ്. ജോൺ, ജൂബി എം. വർഗീസ്, എസ്.വി. ദിനേശ്, കെ.ജെ. ബേസിൽ, പി.അജിത്ത്കുമാർ, ജെയ്‌സൺ ജോസഫ്, ശ്യാംലാൽ സുകുമാരൻ, പി.സി. പരമേശ്വരൻ, കെ.എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.