
ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. കോതമംഗലം നാടുകാണി കുന്നുമേൽ വീട്ടിൽ അമൽ കെ. ചന്ദ്രൻ (28) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൂട്ടാളിയായ എരുമത്തല സ്വദേശി രഞ്ജീഷിനെ ഇരുചക്രവാഹനവുമായി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വർക്ക് ഷോപ്പ് മെക്കാനിക്കായിരുന്ന അമലാണ് വാഹനത്തിന്റെ ലോക്ക് പൊട്ടിച്ചത്. നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയാണ് വാഹനം ഇവർ ഉപയോഗിച്ചിരുന്നത്. കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ വി.എൽ. ആനന്ദ്, എ.എസ്.ഐ പി.എ. ഇക്ബാൽ, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.