കൊച്ചി: എസ്. എൻ. ഡി. പി. യോഗം കടവന്ത്ര ശാഖയിലെ ഡോ. പല്പു കുടുംബ യൂണിറ്റിന്റെ പ്രതിമാസ പ്രാർത്ഥനായോഗം ചേർന്നു. വനിതാ സംഘം പുതുതായി ആരംഭിച്ച പരസ്പര സഹായനിധിയുടെ ഉദ്ഘാടനം ശശിധരൻ നിർവഹിച്ചു. കൺവീനർ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശ്യാംലാൽ പറവൂർ മുഖ്യ പ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് ജവാഹരി നാരായണൻ, സെക്രട്ടറി ടി. എൻ. രാജീവ്, മട്ടലിൽ ക്ഷേത്ര ട്രഷറർ സാംബശിവൻ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ സ്വാഗതവും സിന്ധു ജയേഷ് നന്ദിയും പറഞ്ഞു.