പറവൂർ: കൈതാരം റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയും പറവൂർ ബി.കെ സ്ക്വയർ ഇന്റർനാഷണൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയും ചേർന്ന് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ, തൊഴിൽമേള നാളെ രാവിലെ ഒമ്പതിന് പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മേളയിൽ പ്രമുഖ സ്ഥാപനങ്ങളിലേക്ക് മൂവായിരത്തിലധികം റിക്രൂട്ട്മെന്റുകൾ നടക്കും. മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ കൂടാതെ സ്പോട്ട് രജിസ്ട്രേഷനുമുണ്ടായിരിക്കും.