ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 11 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. 40 ശതമാനത്തിൽ കൂടുതൽ വൈകല്യവും വികലാംഗ ക്ഷേമ ബോർഡിന്റെ സർട്ടിഫിക്കറ്റുള്ളവരുമായ പഞ്ചായത്ത് നിവാസികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.