b
കുടുംബശ്രീ എഡിഎസ് വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര : കാഞ്ഞിരമറ്റം വെസ്റ്റ് കുടുംബശ്രീ എ ഡി എസ് ന്റെ 22 മത് വാർഷികം ആമ്പല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പ്രസിഡന്റ് അമ്പിളി പ്രമോദിന്റെ അദ്ധ്യഷതയിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു സജീവ് വാർഡിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആദരവ് നൽകി. വാർഡ് മെമ്പർ അസീന ഷാമൽ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനു പുത്തേത്ത് മ്യാലിൽ , ബഷീർ മെമ്പർമാരായ ബീന മുകുന്ദൻ , എ.എണ ശശികുമാർ , എ. പി.സുഭാഷ്, സുനിത സണ്ണി , ബോക്ക് മെമ്പർ ജലജ മോഹനൻ , സി ഡി എസ് ചെയർ പേഴ്സൺ കർണ്ണകി രാഘവൻ എന്നിവർ സംസാരിച്ചു.

സെക്രട്ടറി സരിത മനോജ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു .

ജലജ പ്രകാശൻ , സുജിത അനിൽ, ആശാമോൾ , ബിന്ദു ബാബു, നിർമ്മല പി.സി , ഷൈലജ മണി, ഷാനിമ അനസ്, സി ഡി എസ് അക്കൗണ്ടന്റ് ശ്യാമ എന്നിവർ ആശംസകൾ നൽകി. എ ഡി എസ് വൈസ് പ്രസിഡന്റ് നളിനി പീതാബരൻ നന്ദി പറഞ്ഞു.