പറവൂർ: ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടുത്താതെയുള്ള ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ജില്ലാ ജോയിന്റ് രജിസ്ട്രാർ റദ്ദാക്കി. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇതോടെ കഴിഞ്ഞ മാർച്ച് ഇരുപത്തിയെഴിന് നടന്ന പൊതുയോഗം കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും അസാധുവായി. നിയമവിരുദ്ധ നടപടികൾ നിരന്തരമായി കൈക്കൊള്ളുന്ന ബാങ്ക് ഭരണ സമിതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നാളെ രാവിലെ പത്തിന് ബാങ്കിലേക്ക് മാർച്ച് നടത്തും.