road

ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ നിന്ന് കുട്ടമശേരി - തടിയിട്ട്പറമ്പ് റോഡിലേക്ക് കടക്കുന്ന ഭാഗം തകർന്ന് അപകട ഭീഷണിയിലായി. കുഴി രൂപപ്പെട്ടിരിക്കുന്നതിനാൽ ഏതു നിമിഷവും അപകടം നടക്കാനുള്ള സാദ്ധ്യതയുണ്ട്. ആനിക്കാട് കവലയിൽ തടിയിട്ടപറമ്പ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ടാറിംഗും മെറ്റലുമെല്ലാം ഇളകിയതും രണ്ടു റോഡുകളും തമ്മിലുള്ള ഭൂനിരപ്പ് വ്യത്യാസവും അപകടസാദ്ധ്യത കൂട്ടിയിരിക്കുകയാണ്. തകർന്ന് കിടക്കുന്ന ഈ ഭാഗം എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.