nagarasabha-paravur

പറവൂർ: പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ പറവൂർ താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ അതിദരിദ്രർക്കായി നടത്തിയ മെഡിക്കൽ ക്യാമ്പ് നഗരസഭാ ചെയർപേഴ്‌സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു .ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബീനാ ശശിധരൻ, സജി നമ്പ്യത്ത്, ടി.വി. ജയാ ദേവാനന്ദൻ, ആശ മുരളി, എം.കെ. ബാനർജി, ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ, എച്ച്.ഐ. ബിനോയ് എന്നിവർ പങ്കെടുത്തു. തുടർന്ന് ആരോഗ്യ വിഭാഗം ശുചീകരണ തൊഴിലാളികൾക്കുമുള്ള മെഡിക്കൽ ക്യാമ്പും നടന്നു.