
കുറുപ്പംപടി : തുടർച്ചയായി 28-ാം വർഷവും സ്വന്തം വാർഡിലെ വീടുകളിൽ പുതുവർഷ കലണ്ടറുകൾ എത്തിച്ച് ഭവന സന്ദർശനം നടത്തി മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ. 1995 - ൽ മുടക്കുഴ സർവീസ് സഹകരണ ബാങ്കിൽ ആദ്യത്തെ തിരെഞ്ഞടുപ്പിൽ മത്സരിച്ച് ജയിച്ചതിനു ശേഷം തുടർച്ചയായി ആറു പ്രാവശ്യം ബോർഡ് അംഗവും 15 വർഷക്കാലം ബാങ്കിന്റെ പ്രസിഡന്റായിട്ടിരുന്നപ്പോഴും എല്ലാവർഷവും ബാങ്കിന്റെ കലണ്ടറുകൾ വീടുകൾ തോറും കൊണ്ടത്തിക്കുന്ന പതിവു തെറ്റിക്കാറില്ല.