കൊച്ചി: മാദ്ധ്യമ പ്രവർത്തകരുടെ പെൻഷൻ കുടിശിക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും അടുത്ത ബഡ്‌ജറ്റിൽ പെൻഷൻ തുക 15,000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും സീനിയർ ജേണലിസ്റ്റ് ഫോറം എറണാകുളം ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. എറണാകുളം പ്രസ് ക്ളബ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഇഗ്നേഷ്യസ് ഗോൺസാൽവസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഒ. തങ്കച്ചൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് എ. മാധവൻ, വൈസ് പ്രസിഡന്റ് കെ.ജി. മത്തായി, സി.കെ. ഹസൻകോയ, പി.എൻ. പ്രസന്നകുമാർ, ആർ.എം. ദത്തൻ, എ. സാജ് മാത്യൂസ്, കെ.പി. തിരുമേനി, കെ.വി. ഫിലിപ്പ് മാത്യു, സുനിൽ മനയിൽ തുടങ്ങിയവർ പ്രസംഗിച്ചു.